പെരുമ്പാവൂർ: കുന്നത്തുനാട് എൻ.എസ്.എസ് യൂണിയനിലെ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ധനലക്ഷ്മി ബാങ്കുമായി ചേർന്ന് ഒരു കോടി 12 ലക്ഷം രൂപ വായ്പ നൽകി. യൂണിയൻ പ്രസിഡന്റ് കെ. ശ്രീശകുമാർ ഉദ്ഘാടനം ചെയ്തു. സി.എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ജയകൃഷ്ണൻ, സുബ്രഹ്മണ്യൻ നായർ, കെ.രാജഗോപാലൻ, ബാങ്ക് റീജണൽ മാനേജർ, ബ്രാഞ്ച് മാനേജർ, മൈക്രോ ഫിനാൻസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.