പെരുമ്പാവൂർ: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കാവുംപുറം യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക വയോജന ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി എം.കെ.ശിവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, പഞ്ചായത്ത് അംഗങ്ങളായ ജിജി ശെൽവരാജ്, ശശികല രമേശ്, സീനിയർ സിറ്റിസൺ ഭാരവാഹികളായ തോമസ് നെടുംപുറം,എൻ.എൻ.കുട്ടപ്പൻ, ജി. രാജപ്പൻ, കുട്ടികൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.