പെരുമ്പാവൂർ: പെരുമ്പറമ്പ് നെൽകൃഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്ത് ഏക്കർ കൂട്ടക്കോൾ പാടത്ത് കൃഷിയിറക്കി. ഞാർ നടീൽ ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീം നിർവഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജിത നൗഷാദ്, മാറമ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. അബ്ദുൽ അസീസ്, വാർഡ് അംഗം അബ്ദുൽ ഹമീദ് കോട്ടപ്പുറത്ത്, എം.എം. റഷീദ്, വാഴക്കുളം കൃഷി ഓഫീസർ കെ. അനിത, മുജീബ് വടക്കൻ, ഗീത വേലായുധൻ, കൃഷി കൂട്ടായ്മയിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.