കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല അന്താരാഷ്ട്ര പഠനകേന്ദ്രം ആരംഭിച്ച ശ്രീശങ്കര സ്റ്റഡി സർക്കിളിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. ധർമ്മരാജൻ പി.കെ നിർവഹിച്ചു. ഭുവനേശ്വർ ഐ.ഐ.ടി. വിസിറ്റിംഗ് പ്രൊഫസർ ഗോദാബരീഷ മിശ്ര സ്റ്റഡി പ്രവർത്തനപരിപാടികൾക്ക് തുടക്കമിട്ടു.
അന്താരാഷ്ട്രപഠനകേന്ദ്രം ഡയറക്ടർ ഡോ. ശ്രീകല എം. നായർ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.എം. സംഗമേശൻ, ഡോ. എസ്. ഷീബ, ഡോ. ഐ. എസ്. കുമ്പാർ, ഡോ. ദേവസ്യ, ഡോ. മേലുക്കോട്ടെ ശ്രീധർ, ഡോ. വി. രാമകൃഷ്ണ ഭട്ട്, ഡോ. സി.എം. നീലകണ്ഠൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.