ngo
എൻ.ജി.ഒ സംഘ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും സംസ്ഥാന സെക്രട്ടറി ടി.എൻ.രമേശ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: സംസ്ഥാന ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കൽ പ്രായോഗികമല്ലെന്ന ധനമന്ത്രിയുടെ പ്രസ്താവന ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നും സർക്കാരിന്റെ നിലപാട് ജീവനക്കാർക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എൻ. രമേശ് പറഞ്ഞു .പങ്കാളിത്ത പെൻഷനെ അനുകൂലിച്ചുകൊണ്ട് കഴിഞ്ഞദിവസം ധനമന്ത്രി നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി കാക്കനാട് സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇടതു സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിരവധി പൊതുമേഖലാ സ്ഥാപനങ്ങളിൽ പുതുതായി പങ്കാളിത്തപെൻഷൻ നടപ്പിലാക്കിയതും സർക്കാർ ഉത്തരവിറക്കി പങ്കാളിത്ത പെൻഷന് കേരളത്തിൽ നിയമപ്രാബല്യം നൽകിയതും തികഞ്ഞ വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.എസ്. രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.ഇ. സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറി ടി.എസ്. ശ്രീജേഷ്, ടി.ബി. ഹരി, എസ് സുനിൽകുമാർ എന്നിവർ സംസാരിച്ചു.