കൊച്ചി: സമ്പൂർണ കൊവിഡ് വാക്‌സിനേഷൻ യജ്ഞം ജില്ലാതല പ്രഖ്യാപനവും ആർദ്രകേരളം പുരസ്‌കാര വിതരണവും ഇന്ന് നടക്കും. മന്ത്രി പി.രാജീവ് പ്രഖ്യാപനം നിർവഹിക്കും. പി.ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷനാകും. ഹൈബി ഈഡൻ എം.പി, മേയർ എം. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കളക്ടർ ജാഫർ മാലിക്, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ, ജില്ലാ മെഡിക്കൽ ഓഫീസർ എൻ.കെ.കുട്ടപ്പൻ എന്നിവർ പങ്കെടുക്കും.