കൊച്ചി: ദേശീയപാത ഇടപ്പള്ളി - മൂത്തകുന്നം ഭാഗത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നൽകൽ പ്രക്രിയയ്ക്കായി ഒക്ടോബർ 6, 7, 8, 11 തീയതികളിൽ അദാലത്ത് സംഘടിപ്പിക്കും. കണയന്നൂർ താലൂക്കിൽ ഇടപ്പള്ളി നോർത്ത്, ചേരാനല്ലൂർ, പറവൂരിൽ വരാപ്പുഴ, ആലങ്ങാട്, കോട്ടുവള്ളി, പറവൂർ, വടക്കേക്കര, മൂത്തകുന്നം എന്നീ വില്ലേജുകളിലെ 22.45 ഹെക്ടർ സ്ഥലത്തിന്റെ നഷ്ടപരിഹാരമാണ് വിതരണം ചെയ്യുന്നത്.
വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുക്കും.
അദാലത്ത് തീയതികൾ
വില്ലേജ്, തീയതി, സ്ഥലം സമയം
ഇടപ്പള്ളി നോർത്ത്, ചേരാനല്ലൂർ : ഒക്ടോബർ 06 : ഫ്രണ്ട്‌സ് ലൈബ്രറി കുന്നുംപുറം : രാവിലെ 10 മുതൽ
ആലങ്ങാട്, വരാപ്പുഴ : ഒക്ടോബർ 07: സെന്റ് ഫിലോമിനാസ് എൽ.പി സ്‌കൂൾ ഹാൾ, കൂനമ്മാവ്. രാവിലെ 10 മുതൽ
വടക്കേക്കര, മൂത്തകുന്നം: ഒക്ടോബർ 08 വടക്കേക്കര സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം. രാവിലെ 10 മുതൽ
കോട്ടുവള്ളി, പറവൂർ : ഒക്ടോബർ 11 : എൻ. എസ്.എസ് കരയോഗം ഹാൾ, വഴിക്കുളങ്ങര. രാവിലെ 10 മുതൽ
നഷ്ടപരിഹാരം നൽകാനുള്ളത്: 1114.24 കോടി രൂപ
ലഭിച്ചത് : 253.12 കോടി
ചേരാനല്ലൂർ വില്ലേജിൽ 12 പേർക്ക് 9.8 കോടി നൽകി.
ഹാജരാക്കേണ്ട രേഖകൾ
1. അസ്സൽ ആധാരം/ പട്ടയം
2. മുന്നാധാരങ്ങൾ
3. ജന്മാവകാശം ഇല്ലെങ്കിൽ ക്രയ സർട്ടിഫിക്കറ്റ് (പട്ടയം)
4. ഏറ്റവും പുതിയ ഭൂനികുതി രസീത് 5. ഭൂമിയിൽ ജപ്തി നടപടി ഇല്ലായെന്നുള്ള സർട്ടിഫിക്കറ്റ്
6. പൊസഷൻ, നോൺ അറ്റാച്ച്‌മെന്റ് സർട്ടിഫിക്കറ്റ്
7. 30 വർഷത്തെ കുടിക്കട സർട്ടിഫിക്കറ്റ്
8. കെട്ടിടം ഉണ്ടെങ്കിൽ കെട്ടിട നികുതി രസീത്
9. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്
10. ഉടമ ജീവിച്ചിരിപ്പില്ലെങ്കിൽ (എ) മരണ സർട്ടിഫിക്കറ്റ് (ബി) അവകാശ സർട്ടിഫിക്കറ്റ്
11. ഉടമസ്ഥന് പകരം ഹാജരാകാൻ മുക്ത്യാർ
12. തിരിച്ചറിയൽ കാർഡ് /ഇലക്ഷൻ തിരിച്ചറിയൽ കാർഡ് (ഒറിജിനൽ)
13. പാൻ കാർഡ് (ഒറിജിനൽ), അറ്റസ്റ്റ് ചെയ്ത പകർപ്പ്
14. ആധാർ കാർഡ് (ഒറിജിനൽ), അറ്റസ്റ്റ് ചെയ്ത പകർപ്പ്
15. ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് (അറ്റസ്റ്റ് ചെയ്ത പകർപ്പും)
16. പട്ടിക വിഭാഗത്തിൽപ്പെട്ടവരാണെങ്കിൽ ജാതി സർട്ടിഫിക്കറ്റ്
17. പേരുവ്യത്യാസം ഉണ്ടെങ്കിൽ വൺ ആന്റ് സെയിം സർട്ടിഫിക്കറ്റ്
18. തണ്ടപ്പേർ പകർപ്പ്