പറവൂർ: കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ലൈബ്രറിയിലെ വയോജനവേദിയുടെ നേതൃത്വത്തിൽ നാട്ടു വെളിച്ചം വയോജന സംഗമം നടത്തി. പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എഴുപുന്ന ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വയോജനവേദി പ്രസിഡന്റ് രത്നമ്മ ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ് വി.ഡി. ജോഷി, സെക്രട്ടറി ടി.വി. ഷൈവിൻ, വയോജന വേദി സെക്രട്ടറി എം.കെ. ശശി, എം.സി. കുമാരൻ എന്നിവർ പങ്കെടുത്തു.