നെടുമ്പാശേരി: വിദേശത്തുനിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് 35 ലക്ഷം രൂപ വില വരുന്ന സ്വർണ മിശ്രിതം പിടികൂടി. ഷാർജയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനം കാലാവസ്ഥ മോശമായതിനെ തുടർന്ന് ഇന്നലെ പുലർച്ചെ കൊച്ചിയിലേക്ക് തിരിച്ചു വിട്ടിരുന്നു. ഈ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി ഫാസിലാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. 791 ഗ്രാം സ്വർണ മിശ്രിതം പിടിച്ചെടുത്തു.