നെടുമ്പാശേരി: സിയാൽ സ്റ്റാഫ് വെൽഫെയർ ക്ലബും കളമശേരി ഗവ. മെഡിക്കൽ കോളേജും സംയുക്തമായി എയർപോർട്ടിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വെൽഫെയർ ക്ലബ് പ്രസിഡന്റ് എൻ. ശെൽവരാജ് ഉദ്ഘാടനം ചെയ്തു. പി.ജി. അനിത അദ്ധ്യക്ഷയായിരുന്നു. ഡോ.പോൾ ജോർജ് രക്തദാന പ്രവർത്തനങ്ങൾ വിശദീകരിച്ചു. സെക്രട്ടറി ടോണി പോൾ, ജോയിന്റ് സെക്രട്ടറി പി.എ. ബിജു എന്നിവർ സംസാരിച്ചു.