cial

നെടുമ്പാശേരി: കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോയ വിമാനം പ്രതികൂല കാലാവസ്ഥയെ തുടർന്ന് നെടുമ്പാശേരിയിൽ ഇറക്കി. ഇന്നലെ പുലർച്ചെ ഷാർജയിൽ നിന്നെത്തിയ വിമാനമാണ് നെടുമ്പാശേരിയിൽ ഇറക്കിയത്. തുടർന്ന് കെ.എസ്.ആർ.ടി.സി ലോഫ്ളോർ ബസുകളിലാണ് യാത്രക്കാരെ കോഴിക്കോട് എത്തിച്ചത്. ഇതിനായി സ്‌പൈസ് ജെറ്റ് അധികൃതർ ബന്ധപ്പെട്ടതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി തേവര ഡിപ്പോയിൽ നിന്നാണ് നാല് ബസുകൾ നെടുമ്പാശേരിലെത്തിച്ചത്. രാവിലെ പത്ത് മണിയോടെ ബസുകൾ യാത്രക്കാരുമായി കോഴിക്കോട്ടേയ്ക്ക് യാത്രതിരിച്ചു.