കൊച്ചി: ജില്ലയിൽ ഇന്നലെ 1812 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ അന്യനാടുകളിൽ നിന്നെത്തിയവരാണ്. 1762 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. 44 പേരുടെ ഉറവിടം വ്യക്തമല്ല.നാല് ആരോഗ്യ പ്രവർത്തകർക്കും രോഗം പിടിപെട്ടു. 1500 പേർ രോഗ മുക്തി നേടി. 3114 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 41871. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 22,619. 16013 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11 32ശതമാനം.