kalamadalam-vijayan-
കലാമണ്ഡലം വിജയൻ

പറവൂർ: കഥകളി ആസ്വാദകരുടെ കൂട്ടാമയ്മയായ പറവൂർ കളിയരങ്ങിന്റെ കളിയച്ഛൻ പുരസ്ക്കാരം കഥകളി നടൻ കലാമണ്ഡലം വിജയന് (വാഴേങ്കട) നൽകി ആദരിക്കും. 11,111 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. 17ന് വൈകിട്ട് 4.30ന് അദ്ദേഹത്തിന്റെ വെള്ളിനേഴിയിലെ വസതിയിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. കേരള കലാമണ്ഡലം മുൻ പ്രിൻസിപ്പൽ വാഴേങ്കട വിജയൻ കഥകളി ആചാര്യൻ വാഴേങ്കട കുഞ്ചുനായരുടെ മകനും ശിഷ്യനുമാണ്. 2012ൽ കഥകളിക്കുള്ള കേന്ദ്ര സംഗീത നാടക അക്കാഡമി ജേതാവാണ് എൺപത്തിയൊന്നുകാരനായ വാഴേങ്കട വിജയൻ.