പറവൂർ: വടക്കേക്കര വില്ലേജ് സ്മാർട്ട് ഓഫീസാക്കുന്നതിന് പ്ളാൻ ഫണ്ടിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു. കേരള സർക്കാരിന്റെ കീഴിലുള്ള നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.