കളമശേരി: ഏലൂർ ഫാക്ട് ടൗൺഷിപ്പ് ക്വാർട്ടേഴ്സിലെ എസ് ടൈപ്പിൽ താമസിക്കുന്ന ജനറൽ മാനേജർ എ.ആർ.മോഹൻകുമാറിന്റെ വസതിയിൽ നിന്ന് സ് പ്ളെൻഡർ സൂപ്പ ബൈക്ക് ഇന്നലെ പുലർച്ചെ മോഷണം പോയി. ഏലൂർ പൊലീസിൽ പരാതി നൽകി. ടൗൺഷിപ്പിൽ സി.ഐ.എസ്.എഫ് പട്രോളിംഗ് നടക്കുന്ന സ്ഥലമാണ്. സമീപത്തെങ്ങും സി.സി.ടി.വി കാമറകളില്ല.