കൊച്ചി: ലക്ഷദ്വീപിലെ കവരത്തിയിൽ സ്ഥാപിക്കുന്ന മഹാത്മാഗാന്ധി പ്രതിമയുടെ അനാവരണം ഇന്ന് വൈകിട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നിർവഹിക്കും. വ്യാഴാഴ്ച മുതൽ ലക്ഷദ്വീപിൽ ഗാന്ധിജയന്തി ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മെഗാ ഗാന്ധിജയന്തി ആഘോഷങ്ങളാണ് ഇത്തവണ.
2010ൽ ഗാന്ധിപ്രതിമ സ്ഥാപിക്കാനുള്ള ശ്രമം ദ്വീപുവാസികളുടെ എതിർപ്പുമൂലം നടന്നില്ലെന്നാണ് ആരോപണം. 2010 സെപ്തംബർ 28ന് കൊണ്ടുവന്ന 10 ലക്ഷം രൂപ വിലവരുന്ന പ്രതിമ മോശം കാലാവസ്ഥ മൂലം ഇറക്കാൻ സാധിക്കാതെ പോയതാണെന്നാണ് ദ്വീപുവാസികളുടെ വിശദീകരണം.