photo
ലോക വയോജനദിനം പ്രമാണിച്ച് കെ. എസ്.എസ്. പി.യു. ചെറായി യൂണിറ്റ് മുതിർന്ന അംഗങ്ങളെ വീടുകളിൽ ചെന്ന് ആദരിക്കുന്നു

വൈപ്പിൻ: ലോകവയോജനദിനം പ്രമാണിച്ച് കെ.എസ്.എസ്.പി.യു ചെറായി യൂണിറ്റ് മുതിർന്ന അംഗങ്ങളെ വീടുകളിൽചെന്ന് ആദരിക്കുന്നതിന്റെ ഭാഗമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് ഭരതൻ, രാഘവൻ, ഉജ്വലൻ, മറിയാമ്മ,റോസി, കേശിനി തുടങ്ങിയവരെ വീടുകളിൽചെന്ന് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. പ്രസിഡന്റ് പി.കെ. ഭാസി, സെക്രട്ടറി, വി.കെ. ശ്രീനിവാസൻ, ഖജാൻജി കെ.വി. മധു, വി.കെ. ബാബു, കെ.ഐ. കുരിയാക്കോസ്, ശശാങ്കൻ, മോഹനൻ, വത്സ, ലതിക, ഗോപി എന്നിവർ നേതൃത്വം നൽകി.