homio-medicine

കൊച്ചി: സ്‌കൂൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് കൊവിഡ് പ്രതിരോധത്തിനുള്ള ഹോമിയോമരുന്ന് വിതരണം ചെയ്യാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ എം.എസ്. വിനീത് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പത്തു ദിവസത്തിനകം സർക്കാർ വിശദീകരണം നൽകണം.