ഉദയംപേരൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഉദയംപേരൂർ നോർത്ത്, സൗത്ത് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ വയോജന ദിനാചരണവും അവയവദാന സമ്മതപത്ര സമർപ്പണവും നടക്കാവ് പെൻഷൻ ഭവനിൽ നടത്തി. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. മനോഹരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. തങ്കമണി അദ്ധ്യക്ഷതവഹിച്ചു. ടി.ആർ. മണി, എൻ.പി. ശശിധരൻ, കെ.ആർ. അപ്പു, പി.എം. പുരുഷോത്തമൻ, സി.എസ്. വിദ്യാസാഗർ എന്നിവർ പ്രസംഗിച്ചു.