photo

തൃപ്പൂണിത്തുറ: കഴിഞ്ഞദിവസം കിഴക്കേക്കോട്ട ജംഗ്ഷനിൽ യുവാവിന്റെ കാലുകളിൽ ബസ് കയറ്റി അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഹിൽപ്പാലസ് പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പളം ഷൺമുഖദാസിന്റെ മകൻ പുത്തൻ ചേപ്പേലിൽ ഷാരോണാണ് (34) അറസ്റ്റിലായത്. പരിക്കേറ്റ കൂളിയാട്ട്‌വീട്ടിൽ രാജേഷ് (46) ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴോടെയാണ് സംഭവം. ബസ് ഏതാണെന്ന് തിരിച്ചറിഞ്ഞത് ഇന്നലെയാണ്.