വൈപ്പിൻ: എളങ്കുന്നപ്പുഴ ഈരേത്തറ രാജുവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റുചെയ്തു. വളപ്പ് മങ്ങാരപ്പറമ്പ് അബ്ദുൽ ഗഫൂറിന്റെ മകൻ സമദ് എന്ന ഷാനുവിനെ (26) മാലിപ്പുറത്തുവെച്ചും വളപ്പ് ഈങ്ങവളപ്പിൽ അനിൽകുമാറിന്റെ മകൻ അമലിനെ (27) കോഴിക്കോട് വെച്ചുമാണ് അറസ്റ്റുചെയ്തത്. പൊലീസ് സംഘത്തിൽ റൂറൽ എസ്.പി. കാർത്തിക്, ആലുവ ഡിവൈ.എസ്. പി. ശിവൻകുട്ടി, ഞാറക്കൽ സി.ഐ. രാജൻ കെ. അരമന, വടക്കേക്കര സി
. ഐ. എം.കെ. മുരളി, ഞാറക്കൽ എസ്.ഐ എ. കെ. സുധീർ എന്നിവർ ഉണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.