കൊച്ചി: കരാട്ടേ പഠിക്കാനെത്തിയ തിരുവനന്തപുരം സ്വദേശിനി യുവതിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം പൊന്നാന്നിയിലെ രഞ്ജിത്ത് (39) അറസ്റ്റിലായി. മരട് നിരവത്ത് റോഡിൽ ബോധി ധർമ്മ സ്കൂൾ ഒഫ് ആർട്ട്സ് ഉടമയാണ്.
മൂന്നുവർഷമായി ഇവിടെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കരാട്ടേ യോഗാക്ളാസിൽ നിരവധി പഠിതാക്കളുണ്ട്. അതിരാവിലെ ഒറ്റയ്ക്ക് ക്ളാസ് നടത്തിയാണ് യുവതിയെ പീഡിപ്പിച്ചത്. സമാനമായ രീതിയിൽ തമിഴ്നാട് സ്വദേശിനിയെ പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ മരട് സ്റ്റേഷനിൽ കേസുണ്ട്.