dcc
എറണാകുളം ജില്ലയിൽ കോൺ​ഗ്രസി​ന്റെ ആദ്യ യൂണിറ്റ് കമ്മിറ്റി എളംകുളത്ത് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: താഴെത്തട്ടിൽ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോൺഗ്രസ് ആരംഭിച്ച യൂണിറ്റ് കമ്മിറ്റികൾക്ക് എറണാകുളം ജില്ലയിൽ തുടക്കമായി. ആദ്യയൂണിറ്റ് കമ്മിറ്റി എളംകുളത്ത് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്‌ഘാടനം ചെയ്തു. ഒരു ബൂത്ത് കമ്മിറ്റി ഏഴായി വിഭജിച്ച് 30 മുതൽ 50 വീടുകൾ വരെ ഉൾപ്പെടുത്തി മൂന്ന് ഭാരവാഹികൾക്ക് ചുമതല നൽകിയാണ് ഫാ.മാനുവൽ റോഡ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ മുൻഗണന നൽകിയാകും യൂണിറ്റ് കമ്മിറ്റികളുടെ പ്രവർത്തനം.

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.ടി. തോമസ് എം.എൽ.എ, എം.എൽ.എ മാരായ ടി.ജെ. വിനോദ്, കെ.ബാബു, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസ് തുടങ്ങി​യവർ പങ്കെടുത്തു.

ഭാരവാഹികളായി അനിൽ ജെയിംസ് (പ്രസിഡന്റ്), ട്രീസ വെൻസിലാവോസ് (ജനറൽ സെക്രട്ടറി), നിക്‌സൺ പി മാത്യു (ട്രഷറർ) എന്നിവരെ തി​രഞ്ഞെടുത്തു.