തൃപ്പൂണിത്തുറ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉദയംപേരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി യാത്രയും സംഗമവും സംഘടിപ്പിച്ചു. ഐ.ഒ.സി ജംഗ്ഷനിൽ നിന്നും ആരംഭിച്ച സ്മൃതി യാത്ര നടക്കാവ് ഇന്ദിരാഭവനിൽ അവസാനിച്ചു. ഗാന്ധി സ്മൃതി സംഗമം മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടി.വി.ഗോപി ദാസ് ഉദ്ഘാടനം ചെയ്തു. ഉദയംപേരൂർ മണ്ഡലം പ്രസിഡന്റ് സാജു പൊങ്ങലായിൽ അദ്ധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു.പി.നായർ, കെ.എൻ. കാർത്തികേയൻ, കെ.എൻ. സുരേന്ദ്രൻ, കെ.പി. രംഗനാഥൻ, എം.പി. പ്രദീപ്‌, ഇ.പി.ദാസൻ, കെ.എം. ദേവരാജൻ ,വിനോദ് ചന്ദ്രൻ ,ബെന്നി തോമസ്, വി.വി. അജയകുമാർ, വിഷ്ണു.ടി.ആർ, പഞ്ചായത്തു മെമ്പർമാരായ നിഷ ബാബു, ബിനു ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.