കുറുപ്പംപടി: കുന്നത്തുനാട് താലൂക്ക് സിവിൽ സപ്ലൈസ് കോർപ്പേറേഷന് കീഴിലുള്ള എൻ.എഫ്.എസ്.എ ഗോഡൗൺ ചുണ്ടക്കുഴിയിൽ ആരംഭിച്ചു. ഗോഡൗണിൽ കയറ്റിറക്ക് ചെയ്യുന്നതിനുള്ള തൊഴിലാളികളെ ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡിൽ ഉൾപ്പെടുത്തി. 6 എ കാർഡ് വിതരണം ഓഫീസർ ജോൺസൺ പോളിന്റെ അദ്ധ്യക്ഷതയിൽ നടന്നു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ വി.പി.ഖാദർ, ടി.എം.നസീർ , സി.വി.മുഹമ്മദാലി ( സി ഐ.ടി.യു ) ടി.എൻ. സദാശിവൻ (സി ഐ.ടി.യു ) , രാജേഷ് കാവുങ്കൽ (സി ഐ.ടി.യു), മുരളീധരൻ (ബി.എം.എസ്) വി.പി.നൗഷാദ് തൊഴിലുടമ പ്രതിനിധി എന്നിവർ ചേർന്ന് തൊഴിലാളികൾക്ക് കാർഡ് വിതരണം ചെയ്തു. യോഗത്തിൽ വിവിധ തൊഴിലാളി ഭാരവാഹികൾ സംസാരിച്ചു.