കുറുപ്പംപടി: ഗാന്ധിജയന്തി ദിനത്തിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ മിയോവാക്കി വനംവെച്ചുപിടിപ്പിക്കലിന് തുടക്കംകുറിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ടാണ് വിവിധ ഔഷധസസ്യങ്ങളും ഫലവൃക്ഷങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് മിയോവാക്കി വനവത്കരണം എന്ന പദ്ധതി നടപ്പാക്കുന്നത്. നിർമ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ നിർവഹിച്ചു. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി .അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, മെമ്പർമാരായ സി.ജെ. ബാബു, അനു അബീഷ്, പി.ആർ. നാരായണൻ നായർ, എ.ടി. അജിത്കുമാർ, അംബിക മുരളീധരൻ, ഷോജ റോയ്, രാജേഷ് എം.കെ, ഡെയ്സി ജെയിംസ്, ലതാഞ്ജലി മുരുകൻ, മുടക്കുഴ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോസ് എ .പോൾ, കെ.ജെ. മാത്യു, ജോയിന്റ് ബി.ഡി.ഒമാരായ അരുൺകുമാർ കെ.എ, ലളിതാംബിക, എ.ഇ. ലിസി വർഗീസ് എന്നിവർ പ്രസംഗിച്ചു.