congress-
കോൺഗ്രസിന്റെ നേതൃത്വത്തിൽ പിറവത്ത് നടന്ന ഗാന്ധി ജയന്തി ദിനാചരണം

ബി.ഡി.ജെ.എസ് ഗാന്ധി ജയന്തി ദിനം ആചരിച്ചു

പിറവം: ബി.ഡി.ജെ.എസ്. പിറവം നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ പിറവം ഓപ്പൺ പാർക്കിന് മുമ്പിൽ നടന്ന വിജയ് ദിന സമ്മേളനം ബി.ഡി.ജെ.എസ് എറണാകുളം ജില്ല വൈസ് പ്രസിഡന്റ് സുരേഷ് ചന്തേലി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി അഭിലാഷ്. പി. ആർ, പ്രസിഡന്റ് കെ. ജി. പുരുഷോത്തമൻ, മണ്ഡലം വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പൻ, ജോയിൻ സെക്രട്ടറി രസു രഘു തുടങ്ങിയവർ പങ്കെടുത്തു.

കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഗാന്ധിജി അനുസ്മരണം

കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബസ് സ്റ്റാൻഡിനു സമീപം ഗാന്ധിജിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ആർ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം, നഗരസഭ മുൻ ചെയർമാൻ സാബു. കെ. ജേക്കബ് , നഗരസഭ പാർട്ടി ലീഡർ തോമസ് മല്ലിപ്പുറം, സഖറിയ വർഗീസ്, അരുൺ കല്ലറക്കൽ, പ്രശാന്ത് മമ്പുറത്ത്, തമ്പി പുതുവാ കുന്നേൽ, ജയ്സൺ പുളിക്കൽ, ഏലിയാസ് ഈനാകുളം, വർഗീസ് നാരെകാട്ട്, സാജു കുറ്റി വേലിൽ, വർഗീസ് തച്ചിലുകണ്ടം, ജയിംസ് കുറ്റി കോട്ടയിൽ, കൗൺസിലർമാരായ ജിൻസി രാജു, രമ വിജയൻ, ബബിത ശ്രീജി, മോളി ബെന്നി എന്നിവർ സംസാരിച്ചു.