കുറുപ്പംപടി: കോടനാട് സർവീസ് സഹകരണബാങ്കിലെ അംഗമായിരുന്ന കൂടാലപ്പാട് ചിറ്റുപറമ്പിൽ വീട്ടിൽ സാജൻ വാഹനഅപകടത്തിൽ മരിച്ചതിന്റെ ഇൻഷ്വറൻസ് തുകയാണ് ഭാര്യ ജയ്സിക്ക് പ്രസിഡന്റ് വിപിൻ കോട്ടക്കുടി കൈമാറി. പഞ്ചായത്ത് മെമ്പർ ബിനിത സജീവ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ മുരളി ഗോപാലൻനായർ, ഓമന, സെക്രട്ടറി നീതു ജി. കൃഷ്ണൻ, എം.കെ. രാജഗോപാൽ, മുൻമെമ്പർ സന്തോഷ്, ലിജോ പത്രോസ്, പീറ്റർ.സി.വി തുടങ്ങിയവർ പങ്കെടുത്തു.