കുറുപ്പംപടി: അശമന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓടക്കാലിയിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സംഗമവും നടത്തി.അശമന്നൂർ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന സ്മൃതി സംഗമം അഡ്വ.എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി.വർഗീസ്, എൻ.എം.സലിം, അഡ്വ.ചിത്ര ചന്ദ്രൻ,പി.പി.തോമസ്, പുല്ലൻ,ബ്ലോക്ക് സെക്രട്ടറി പി.എസ്. രാജൻ, മണ്ഡലം ജനറൽ സെക്രട്ടറി എം.എം. ഷൗക്കത്തലി എന്നിവർ സംസാരിച്ചു.