bank-
പ്ലാവ് നഗരം പദ്ധതിയുടെ ഉദ്ഘാടനം പിറവം സഹകരണ ബാങ്ക് പ്രസിഡന്റ്‌ സി കെ. പ്രകാശ് നിർവഹിക്കുന്നു

പിറവം: സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ പിറവം മുനിസിപ്പാലിറ്റിയെ പ്ലാവ് നഗരമാക്കുന്നതിന്റെ ഭാഗമായി എല്ലാ വീട്ടിലും ബഡ് പ്ലാവിൻതൈ നടാൻ ആഹ്വാനം. ഇതിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ വിയറ്റ്നാം സൂപ്പർബഡ് പ്ലാവിൻതൈകൾ പിറവം സഹകരണബാങ്ക് വിതരണം ചെയ്തു. ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് സി.കെ. പ്രകാശ് നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ. പി. സലിം, വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ ടി.പി. വിജയൻ, ഗ്രീൻ വേൾഡ് സെക്രട്ടറി സാജു കുര്യൻ, ചെയർമാൻ ജോർജ് കുളങ്ങര, മുരളീധരൻ എം.ടി, വി.ആർ. സോമൻ, ടി.പി. പോൾ, കെ.കെ. സുരേഷ്, മോനിഷ, ബാങ്ക് സെക്രട്ടറി റെനീഷ്‌കുമാർ, അനീഷ്, കൗൺസിലർ ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു. 500 ബഡ് പ്ലാവിൻതൈകൾ ഒരെണ്ണത്തിന് 120 രൂപ നിരക്കിലാണ് വിതരണംചെയ്തത്.