തൃപ്പൂണിത്തുറ: മരട് 19-ാം ഡിവിഷനിലെ ജനകീയം വയോജന ക്ലബ്ബിന്റെ നേതൃത്വത്തിൽ വയോജനദിനചാരണം ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. വയോമിത്രം കോ ഓർഡിനേറ്റർ ശ്രുതി അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ഉഷ സഹദേവൻ ഉദ്ഘാടനം ചെയ്തു. കെ. കെ മേരി, ഡോ.അബ്ദുൽ റഹിം, ടി. എസ്. ലെനിൻ, സിന്ധു വിമൽകുമാർ എന്നിവർ പ്രസംഗിച്ചു. വയോജനങ്ങളുടെ സ്നേഹസംഗമവും നടന്നു.