മൂവാറ്റുപുഴ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായി മൂവാറ്റുപുഴ നഗരസഭ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദനം നഗരസഭ കാര്യാലയത്തിനു മുന്നിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. നഗരസഭ ചെയർമാൻ പി.പി.എൽദോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് നടന്നപൊതു സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ശില്പി ജൂബിലാന്റ് ഉണ്ണിക്കുള്ള ഉപഹാര സമർപ്പണം കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു. മുൻ എം.എൽ.എ ജോസഫ് വാഴക്കൻ ഗാന്ധിജയന്തി ദിന സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുൻ എം.പി.കെ. ഫ്രാൻസിസ് ജോർജ്, മുൻ എം.എൽ.എമാരായ ജോണി നെല്ലൂർ, ബാബുപോൾ, എൽദോ എബ്രഹാം, മുനിസിപ്പൽ വൈസ് ചെയർപഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അബ്ദുൽ ഖാദർ ,അജിമോൻ, രാജശ്രീ രാജു, പി.എം.അബ്ദുൽസലാം, നിസ അഷ്റഫ്, ജോസ് കുര്യാക്കോസ്, പ്രതിപക്ഷ നേതാവ് ആർ. രാകേഷ്, മുൻ നഗരസഭ ചെയർമാന്മാരായ അഡ്വ. പി.എം. ഇസ്മയിൽ, എ. മുഹമ്മദ് ബഷീർ, എം.എ.സഹീർ, മേരി ജോർജ് തോട്ടം, യു.ആർ.ബാബു, ഉഷ ശശിധരൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഹാജി പി.എ. സലിം, എം.ആർ. പ്രഭാകരൻ, പി.എ. ബഷീർ, ടി. എം.ഹാരിസ്, വി.സി. ഷാബു, അഡ്വ. ഷൈൻ ജേക്കബ്, ജോളി നെടുംകല്ലേൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുംഗൽ, പ്രസ് ക്ലബ് പ്രസിഡന്റ് കെ.പി.റസാഖ്, മുനിസിപ്പൽ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു. സമകാലിക രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ മഹാത്മാഗാന്ധിയുടെ പ്രസക്തി വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ ലോകത്തിനുതന്നെ മാതൃകയായ മഹാത്മാഗാന്ധിയുടെ സ്മരണ എക്കാലവും നിലനിർത്തുക എന്നതാണ് ലക്ഷ്യത്തോടെയാണ് 152 - ാംജന്മ ദിനത്തിൽ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തതെന്ന് നഗരസഭ ചെയർമാൻ പി.പി.എൽദോസ് പറഞ്ഞു.