മൂവാറ്റുപുഴ: മൂവാറ്റുപുഴ അഗ്നിരക്ഷാ നിലയത്തിന് കിഴിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം സ്റ്റേഷൻ ഓഫീസർ ടി.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ രഞ്ജിത് പി.ആർ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചവരെ സ്റ്റേഷൻ ഓഫീസർ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലിന് അർഹനായ സി. എ. നിഷാദിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ നിതിൻ എസ് .നായർ , അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി .ജെ .ജിജിമോൻ എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ കീച്ചേരിപ്പടിയിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. യോഗത്തിൽ പ്രസിഡന്റ് മുസ്തഫ കൊല്ലം കുടി അദ്ധ്യക്ഷത വഹിച്ചു .പി.എസ്.സി നായർ ഉദ്ഘാടനം ചെയ്തു രക്ഷാധികാരി ഷാഹുൽ ഹമീദ് , സുഗതൻ വാശിക്കവല , സിൽജൊ കടാതി, പരീത് ഇഞ്ചക്കുടി, ഇഷ്ടമരസ്ഥാപകൻ ബാബു തട്ടാർ കുന്നേൽ എന്നിവർ സംസാരിച്ചു.