മൂവാറ്റുപുഴ: കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പായിപ്ര എസ്.സി.ബി യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം യൂണിറ്റ് സെക്രട്ടറി എം.പി .റെജികുമാർ ഉദ്ഘാടനം ചെയ്തു. ബി .ജീവൻ ,പി .എ .കബീർ എന്നിവർ സംസാരിച്ചു. ഗാന്ധിജയന്തി ദിനത്തിൽ വാളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും, പുഷ്പാർച്ചനയും,വൃക്ഷ തൈനടൽ എന്നിവ സംഘടിപ്പിച്ചു. സ്മൃതി സംഗമം പഞ്ചായത്ത് പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ഒ.ജോർജ് അദ്ധ്യക്ഷത വഹിച്ചു.ഗാന്ധി തന്നെ മാർഗ്ഗം എന്ന വിഷയത്തിൽ മാനവ സംസ്കൃതി ജില്ല ജനറൽ സെക്രട്ടറി ഷാജു.ആർ മുഖ്യപ്രഭാക്ഷണം നടത്തി. ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി പായിപ്ര ഗവ.യു.പി സ്കൂളിൽ ഗാന്ധി അനുസ്മരണവും ഗാന്ധി സമാധാന വൃക്ഷത്തൈകൾ നടലും സ്കൂൾ ശുചീകരണവും നടന്നു. നൻമ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന ഗാന്ധി സമാധാന വൃക്ഷത്തൈകൾ സ്കൂൾ വളപ്പിൽ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്ന പരിപാടിക്കും ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമായി. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ വൃക്ഷത്തൈകൾ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ സക്കീർ ഹുസൈൻ ഗാന്ധി ജയന്തി സന്ദേശം നൽകി. എച്ച് .എം. ഇൻ ചാർജ് കെ .എം. നൗഫൽ ,നേതൃത്വ നൽകി.