library
പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച

മൂവാറ്റുപുഴ: ഗാന്ധിജയന്തിയോടനുബന്ധിച്ച് പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച സെമിനാർ മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ലൈബറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അദ്ധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് പരിശീലകനായ ശോഭൻ ജോർജ് എബ്രാഹം മുഖ്യപ്രഭാഷണം നടത്തി. പായിപ്ര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ഇ. നാസർ, ലൈബ്രറി സെക്രട്ടറി ടി.ആർ. ഷാജു, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എൻ. നാസർ, ലൈബ്രറി ഭരണസമിതി അംഗങ്ങളായ പി.കെ. മനോജ്, സാലിഹ് മുഹമ്മദ് എന്നിവർ സംസാരിച്ചു.

പ്ലസ്ടു പരീക്ഷയിൽ വിജയം നേടിയവരെ കാഷ് അവാർഡ് നൽകി ആദരിച്ചു. കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറി സെക്രട്ടറിയും പത്തനംതിട്ട കാതോലിക്കറ്റ് കോളേജിലെ പ്രൊഫസറുമായിരുന്ന ജയ്സൺ ജോർജിന്റെ പേരിൽ ഏർപ്പെടുത്തിയ കാഷ് അവാർഡ് വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റ്യൻ നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പർ കെ.കെ. ജയേഷ്, അന്നക്കുട്ടി പീറ്റർ, ജോർജ് ഡാനിയേൽ, സ്കൂൾ പ്രിൻസിപ്പൽ ജിനോ, മുൻ പ്രിൻസിപ്പൽ ജോസ് വർഗീസ് എന്നിവർ സംസാരിച്ചു.

പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷവും ഉന്നതവിജയികൾക്ക് ഉപഹാരസമർപ്പണവും നടത്തി. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.എം. നൗഫലിനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.കെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഗാന്ധിജയന്തിദിന സന്ദേശം നൽകി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി. വിനയൻ, മുൻ ബ്ലോക്ക് മെമ്പർ പായിപ്ര കൃഷ്ണൻ, ലൈബ്രറി സെക്രട്ടറി എം.എസ്. ശ്രീധരൻ, ഡോ. ഐസക്ക് ടി. ചെറിയാൻ, അഡ്വ. എൽദോസ് പി. പോൾ, കെ.കെ. ശ്രീകാന്ത്, കെ.ബി. ചന്ദ്രശേഖരൻ, കെ.എം. നൗഫൽ, എം.ആർ. രാജം എന്നിവർ സംസാരിച്ചു.