കളമശേരി: ഭർത്താവ് വിജിയുടെ ചരമവാർഷിക ദിനത്തിൽ ഭാര്യ രാജി ഏലൂർ പാതാളം കോളനി നിവാസികൾക്ക് ഭക്ഷ്യധാന്യ കിറ്റും കുട്ടികൾക്ക് പഠനോപകരണ കിറ്റും നൽകി. ബി.ജെ.പി. ജില്ലാ കമ്മിറ്റി അംഗം ടി.ബാലചന്ദ്രൻ, തൃക്കാക്കര മണ്ഡലം സെക്രട്ടറി സി.പി.ബിജു, അഡ്വ.ശ്യാം .ജെ .സാം, എലൂർ നഗരസഭ കൗൺസിലർമാരായ കൃഷ്ണപ്രസാദ്, എസ്.ഷാജി, മുനിസിപ്പൽ പ്രസിഡന്റ് വി.വി. പ്രകാശൻ, ബാലചന്ദ്രൻ ഏലൂർ, ജയൻ, ദേവി എന്നിവർ പങ്കെടുത്തു.