kpcc
കെപിസിസി വിചാർ വിഭാഗ് ഗാന്ധി അനുസ്മരണം സുനിൽ പി ഇളയിടം പ്രഭാഷണം നടത്തുന്നു

അങ്കമാലി: ഗാന്ധിജയന്തിയുടെ ഭാഗമായി കെ.പി.സി.സി വിചാർ വിഭാഗ് അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സുനിൽ പി.ഇളയിടം പ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ജോബിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. വിവർത്തകൻ അനിൽകുമാറിനെ റോജി എം.ജോൺ എം.എൽ.എ ആദരിച്ചു.

എം.പി ഓഫീസിൽ നടന്ന ചടങ്ങിൽ അഡ്വ.എ. ജയശങ്കർ മുഖ്യപ്രഭാഷണം നടത്തി. ഒപ്പമുണ്ട് എം.പി പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങളുടെ വിതരണം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. എം.എൽ.എമാരായ റോജി എം.ജോൺ, അൻവർ സാദത്ത്, എ.സനീഷ്‌കുമാർ, നഗരസഭ ചെയർമാൻമാരായ റെജി മാത്യു, എം.ഒ.ജോൺ, സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.

ഡി.വൈ.എഫ്.ഐ അങ്കമാലി ടൗണിൽ ഗാന്ധിസ്മൃതിജ്വാല സംഘടിപ്പിച്ചു. കെ.പി. റെജീഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസ് പോൾ, ബിബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. എൻ.സി.പിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ജില്ലാ ട്രഷറർ ജോണി തോട്ടക്കര ഉദ്ഘാടനം ചെയ്തു. ടോണി പറപ്പിള്ളി സനൽ മൂലംകുടി, എം.കെ. രാജീവ് എന്നിവർ പ്രസംഗിച്ചു.

കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധിജയന്തി ആഘോഷ പരിപാടിയിൽ ആന്റു മാവേലി അദ്ധ്യക്ഷത വഹിച്ചു. റോജി എം.ജോൺ എം.എൽ.എ, റെജി മാത്യു, പി.ജെ. ജോയി, കെ.എസ്. ഷാജി, മാത്യു തോമസ് എന്നിവർ പങ്കെടുത്തു.