പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് പതിനേഴാം വാർഡിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിലും ക്രമസമാധാന പാലനത്തിലും മികച്ച സേവനം നടത്തിയ കോടനാട് എസ്.എച്ച്.ഒ സജി മർക്കോസിനെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് മൂത്തടേൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് മോളി തോമസ്, വാർഡ് മെമ്പർ എം.വി. സാജു, അദാമാ ഇന്ത്യ റീജിയണൽ മാനേജർ ഗിരീഷ്‌കുമാർ, പി.സി. ജോർജ്, സാബു ആന്റണി, എം.വി. സെബാസ്റ്റ്യൻ, പി.പി. ഡേവിസ്, കെ. ഷാജി എന്നിവർ സംസാരിച്ചു.