അങ്കമാലി: അങ്കമാലി- കോടിശേരി റോഡ് ബി.എം ബി.സി നിലവാരത്തിൽ നിർമ്മിക്കും ഇതിനായി 5 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി റോജി എം.ജോൺ അറിയിച്ചു.റോഡ് ബലപ്പെടുത്തി ഡ്രൈനേജും ഐറീഷ് കാനയും നിർമ്മിക്കും. കാലപ്പഴക്കം ചെന്ന കലങ്കുകൾ പുതുക്കി നിർമ്മിക്കും. പ്രവൃത്തിനിർവഹണം സബന്ധിച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം ചേർന്നു. റോജി എം.ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.