മുളന്തുരുത്തി: സി.പി.എം 23 -ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി നടക്കുന്ന മുളന്തുരുത്തി ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി മുളന്തുരുത്തി സർക്കാർ ആശുപത്രി വളപ്പിൽ ഓർമ്മ മരം നട്ടു. ഏരിയാ സെക്രട്ടറി ടി.സി ഷിബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മെഡിക്കൽ ഓഫീസർ പി.എസ് ഷാജി, കെ.എ ജോഷി, ഷേർളി വർഗീസ്, പി.എൻ പുരുഷോത്തമൻ, പി.ഡി രമേശൻ എന്നിവർ സംസാരിച്ചു.