108-ambulance

കൊച്ചി: 108 എന്ന ടോൾഫ്രീ നമ്പറിന് ജീവന്റെ വിലയുണ്ട്. അതിലേക്കെത്തുന്ന ഓരോ വിളിയും അത്രമേൽ അടിയന്തര സ്വഭാവമുള്ളതാകണം. ഇതറിയാതെ 108ൽ ഡയൽ ചെയ്ത് മൗനം പാലി​ക്കുന്നവരും ഗ്യാസ് ബുക്ക് ചെയ്യാൻ വിളിക്കുന്നവരും നിരവധി. ദി​വസവും ലഭി​ക്കുന്ന കോളുകളി​ൽ മൂന്നി​ൽ രണ്ടും അത്യാവശ്യമി​ല്ലാത്തതും കളി​യാ​ക്കലുമാണ്.

108 കൺട്രോൾ റൂമിലേക്ക് കഴിഞ്ഞ വ‌ർഷം എത്തിയ കോളുകൾ‌

ആകെ-9,19,424

അന്വേഷണങ്ങൾ, ഫോളോഅപ് കോൾസ്-1,64,690

അടിയന്തര വൈദ്യ സഹായം, അത്യാഹിത കോളുകൾ- 2,14,163

വി​ളി​ച്ച് മൗനം പാലി​ച്ചവർ - 2,46,181

മിസ്ഡ്കോൾ- 1,69,792

ഗ്യാസ് ബുക്കിംഗ്, മൊബൈൽ, ഡിഷ് ടി.വി റീചാർജ് ഉൾപ്പടെയുള്ള റോംഗ് നമ്പർ- 93,858

കുട്ടികൾ അനാവശ്യമായി വിളിക്കുന്നത്- 28,622

വനിത ജീവനക്കാരുൾപ്പടെയുള്ളവരോടുള്ള മോശം പെരുമാറ്റം- 431

മന്ത്രി, സെലിബ്രിറ്റി പേരുകളിൽ കളിപ്പിക്കൽ കോളുകൾ- 1,687

നടപടി ഉണ്ടാകും

108ലേക്ക് വരുന്ന 3000ൽ 2000 കോളുകളും അനാവശ്യ കോളുകളാണ്. ഇതിനിടെ പലപ്പോഴും ആവശ്യക്കാർക്ക് സേവനം വൈകും. പതി​വായി​ ഇത്തരം കോളുകൾ വന്നാൽ ഈ നമ്പറുകൾ താത്കാലി​കമായി ബ്ലോക്കുചെയ്യും.

ശരവണൻ അരുണാചലം, കനിവ് 108 ആംബുലൻസ് സർവീസ് നടത്തിപ്പ്

ചുമതലയുള്ള ജി.വി.കെ എമർജൻസി സംസ്ഥാന ഓപ്പറേഷൻസ് വിഭാഗം മേധാവി