മുളന്തുരുത്തി: സി.പി.എം ആരക്കുന്നം ലോക്കൽ സമ്മേളനത്തിന്റെ മുന്നോടിയായി തുരുത്തിക്കര ടെക്‌നിക്കൽ സ്കൂൾ അങ്കണത്തിൽ ഇരുപത്തിമൂന്ന് തെങ്ങിൻ തൈകൾ നട്ടു. ഏരിയാ കമ്മിറ്റിയംഗം സി.കെ റെജി പരിപാടി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം.ആർ മുരളി, പി.എ തങ്കച്ചൻ, വി.കെ വേണു, അരുൺ പോട്ടയിൽ, ലിജോ ജോർജ്ജ്, സുമ ഗോപി എന്നിവർ പങ്കെടുത്തു. നവംബർ നാലിനാണ് ലോക്കൽ സമ്മേളനം.