കുറുപ്പംപടി: ഗാന്ധിജയന്തിയോടനുബന്ധിച്ച് സർക്കാരിന്റെ ഭക്ഷ്യ ഭദ്രത പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്തുതല ഉദ്ഘാടനം മുടക്കുഴ യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ നിർവ്വഹിച്ചു.വാർഡ് അംഗം ജോസ്.എ.പോൾ അദ്ധ്യക്ഷത വഹിച്ചു.റോഷ്നി എൽദോ, കെ.ജെ. മാത്യു, വൽസ വേലായുധൻ, പ്രധാന അദ്ധ്യാപിക സോളി വർക്കി, പി ടി.എ.പ്രസിഡന്റ് രാജേഷ്, ഷിജി, ലീല എന്നിവർ പ്രസംഗിച്ചു.