lakshadweep

കൊച്ചി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റ‌ർ പ്രഫുൽ ഖോഡ പട്ടേൽ ഏകപക്ഷീയമായി​ നടപ്പാക്കുന്ന പദ്ധതി​കൾക്കെതിരെ കേന്ദ്രസ‌ർക്കാ‌ർ നടപടി സ്വീകരിക്കണമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനോട് ആവശ്യപ്പെട്ടു. ഗാന്ധി ജയന്തി ദിനാഘോഷ ഉദ്ഘാടനത്തിനായി ലക്ഷദ്വീപിൽ എത്തിപ്പോഴാണ് രാജ്നാഥ് സിംഗി​നെ എം.പി​ കണ്ടത്.

ദ്വീപിൽ സേവ് ലക്ഷദ്വീപ് ഫോറം രൂപീകരിച്ചതിന്റെ കാര്യങ്ങളും സമരങ്ങളും ചർച്ചാവി​ഷയമായി​. ഇക്കാര്യങ്ങൾ അഡ്മിനിസ്ട്രേറ്ററുമായി ചർച്ച ചെയ്യാമെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു. ഇതേ വിഷയത്തിൽ തന്നെ ലക്ഷദ്വീപ് ജെ.ഡി.യു ഭാരവാഹികളും രാജ്നാഥ് സിംഗുമായി ചർച്ച നടത്തി.