കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാവിജയികളെ അനുമോദിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എൻ.ഡി.ചന്ദ്രബോസ് അദ്ധ്യക്ഷനായി. ഹരിത ബാബു ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. മുൻ ജില്ലാ വിദ്യാഭ്യാാസ ഓഫീസർ പി.കെ.വേലായുധൻ മൊമന്റോ വിതരണം ചെയ്തു. സെക്രട്ടറി പി.വി.ലൈജു, വാർഡു മെമ്പർമാരായ ആനി ജോസ്, വിജി റെജി, പി.ജെ.ബിജു, ഖജാൻജി കെ.പി.സുരേഷ് എന്നിവർ സംസാരിച്ചു.