അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ സി.പി.എം രണ്ട് ലോക്കൽ കമ്മിറ്റികളിലെ സമ്മേളനങ്ങൾ ചേർന്ന് ഒരു ലോക്കൽ കമ്മിറ്റിയായി മാറി. കറുകുറ്റി, പാലിശേരി ലോക്കൽ സമ്മേളനങ്ങൾ ജില്ലാ നേതാക്കളായ എം.പി. പത്രോസ് ,പി.ജെ.വർഗീസ് എന്നിവർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറിമാരായിരുന്ന കെ.കെ. ഗോപി, കെ.കെ. മുരളി എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് രണ്ട് ലോക്കൽ കമ്മിറ്റികളിലേയും സമ്മേളന പ്രതിനിധികൾ ഒന്നിച്ച് ചേർന്ന് ലോക്കൽ കമ്മിറ്റിഅംഗങ്ങൾ, ഏരിയാ സമ്മേളന പ്രതിനിധി, സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു. കമ്മിറ്റി സെക്രട്ടറിയായി കെ.കെ. ഗോപിയെ തിരഞ്ഞെടുത്തു.