1
ഗാന്ധി ജയന്തിയാലോഷം

പള്ളുരുത്തി: ഐ.എൻ.ടി.യു.സി പള്ളുരുത്തി സെൻട്രൽ മണ്ഡലം കമ്മിറ്റി ഗാന്ധി സ്മൃതി മണ്ഡപം ഉദ്ഘടനവും ആശാ പ്രവർത്തകർക്ക് അനുമോദനവും നടത്തി. തുടർന്ന് പള്ളുരുത്തിയിലെ മുതിർന്ന ഓട്ടോ തൊഴിലാളികളെ ആദരിക്കലും നടന്നു. മണ്ഡലം പ്രസിഡന്റ്‌ ഹരീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ.കെ.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. ഇടക്കൊച്ചി കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ബേസിൽ മൈലന്തറ മുഖ്യപ്രഭാഷണം നടത്തി. എ.ജെ. ജെയിംസ്, വിനോദ് തബി, ലൈമി ദാസ്, പി.സി.സുനിൽകുമാർ, ഗീതാപ്രഭാരൻ, കെ.പി. ദേവരാജൻ, ബി.ജെ. ഫ്രാൻസിസ്, രാംകുമാർ, വിഷ്ണു പനച്ചിക്കൽ, നോബി കുത്തുകാട്ട്, കുഞ്ഞുമോൾ ജയൻ തുടങ്ങിയവർ സംബന്ധിച്ചു.