കോലഞ്ചേരി: വടവുകോട് ചോയിക്കരമുകൾ സൗഹൃദ റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികളുടെ സമാപനം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം മുതിർന്ന പൗരൻമാരെയും കൊവിഡ് മുന്നണി പോരാളികളെയും ആദരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ മത്സരങ്ങളിലെ വിജയികൾക്കുളള സമ്മാനദാനം പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡൻറ് സോണിയ മുരുകേശൻ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് സോണി കെ.പോൾ അദ്ധ്യക്ഷനായി. അസോസിയേഷൻ സെക്രട്ടറി കെ.പി. ജോസഫ്, ട്രഷറർ സി.കെ. മനോജ്, എം.സി.സുധീഷ്, വോൾഗ ജവഹർ, സി.കെ.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.