തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറി യു.പി വിദ്യാർത്ഥികൾക്കായി നടത്തിയ ഗാന്ധി ക്വിസ് മത്സരത്തിൽ യാസിൻ മാലിക് ടി.എ.(സി.സി.പി.എൽ.എം തേവര ), അൻരാജ് .ആർ. - (എസ്.ഡി.പി. വൈ, പള്ളുരുത്തി,) റിക്സൻ ജേക്കബ്ബ്, - (സെന്റ് ആന്റണീസ് യു.പി.സ്കൂൾ പെരുമ്പടപ്പ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഡിവിഷൻ കൗൺസിലർ ബാസ്റ്റിൻ ബാബു വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗിരിജ കാരുവള്ളിൽ, സി.എസ്.ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.