കോലഞ്ചേരി: എൻ.സി.പി കുന്നത്തുനാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി യാത്ര നടത്തി. ജില്ലാ ജനറൽ സെക്രട്ടറി റെജി ഇല്ലിക്കപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സാൽവി കെ.ജോൺ അദ്ധ്യക്ഷനായി. സമാപന സമ്മേളനം കലാ സംസ്‌കൃതി ചെയർമാൻ മമ്മി സെഞ്ച്വറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ കെ.ബി. അനിൽകുമാർ, വി.പി. ഏലിയാസ്, ശ്രീകുമാർ പാങ്കോട്, ബ്ലോക്ക് സെക്രട്ടറിമാരായ ബിൻസ് മാത്യു, ടി.പി. അനിൽകുമാർ, സുകുമാരൻ വെണ്ണിക്കുളം, സുലോചന മോഹനൻ, എം.എം. പൗലോസ്, അജി മഴുവന്നൂർ, മുസ്തഫ വാഴക്കുളം, വിജു ജോർജ്ജ്, മനോജ് മേപ്പിള്ളിൽ, ജോഷി സേവ്യർ, ഡാന ടി. പോൾ തുടങ്ങിയവർ സംസാരിച്ചു.